സാമൂഹ്യ മാധ്യമങ്ങൾ വഴി പാകിസ്താന്‍ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു: കശ്മീർ ഐ.ജി

ശ്രീനഗർ: സാമൂഹ്യ മാധ്യമങ്ങൾ വഴി പകിസ്താൻ   കശ്മീരിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കശ്മീർ ഐ.ജി മുനീർ ഖാൻ. നവംബർ 14ന് ആരംഭിച്ച ഭീകര വിരുദ്ധ ഒാപ്പറേഷൻ കുന്തിനെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ‍ഐ.ജി. സാമൂഹ്യ മാധ്യമങ്ങളിൽ  പാകിസ്താൻ ഇതിനായി പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും ഖാൻ പറഞ്ഞു. 

അതേ സമയം കുൽഗാം ജില്ലയിലെ ക്വാസിഗണ്ഡ് ഹലാൻ കുന്ത് വന മേഖലയിൽ ഭീകര വിരുദ്ധ നടപടികൾ തുടരുക‍യാണെന്നും ഇതു വരെ മൂന്ന് തീവ്രവാദികളെ  ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും ഖാൻ അറിയിച്ചു. ഒാപ്പറേഷനിൽ ഒരു സൈനീകൻ കൊല്ലപ്പെട്ടതായും 
രണ്ട് തീവ്രവാദികൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും ഖാൻ പറഞ്ഞു. അറ്റ മുഹമ്മദ് മാലിക്, ഷമാസ് ഉൽ വിഖാർ, ബിലാൽ ശൈഖ് എന്നിവരാണ് അറസറ്റിലായ തീവ്രവാദികളെന്നുംഅദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - 'Pak using social media to recruit militants in Kashmir'- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.