നുഴഞ്ഞുകയറ്റക്കാരന്‍െറ മൃതദേഹം പാകിസ്താന്‍  ഏറ്റുവാങ്ങില്ല

പത്താന്‍കോട്ട് (പഞ്ചാബ്): പത്താന്‍കോട്ട്  ജില്ലയില്‍ നുഴഞ്ഞുകയറ്റത്തിനിടെ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ അധികൃതര്‍ വിസമ്മതിച്ചു.  ബമ്യാല്‍ മേഖലയിലെ ടിണ്ട അതിര്‍ത്തിക്കടുത്താണ് പാക് പൗരനെന്ന് കരുതുന്ന നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെട്ടത്. ബി.എസ്.എഫിന്‍െറ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍നിന്ന് പാക് കറന്‍സിയടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തതായി പത്താന്‍കോട്ട്  സീനിയര്‍ പൊലീസ് സൂപ്രണ്ട് രാകേഷ് കൗശല്‍ അറിയിച്ചു. മൃതദേഹം വിട്ടുകൊടുക്കാന്‍ ബി.എസ്.എഫ് പാക് റേഞ്ചേഴ്സിനെ ഫ്ളാഗ് മീറ്റിങ്ങിന് ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മൃതദേഹം ഏറ്റുവാങ്ങാനാകില്ളെന്ന് പാക് അതിര്‍ത്തി രക്ഷാസേന അറിയിച്ചത്.
പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാനത്തെിയ ഭീകരര്‍ നുഴഞ്ഞുകയറിയ അതേ സ്ഥലത്തുകൂടിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. 
 
Tags:    
News Summary - Pakistan refuses to accept body of intruder shot dead in Pathankot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.