ന്യൂഡൽഹി: രാജ്യത്തു കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾ ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിെൻറ ഇഷ്ടക്കാരാണെന്നും അവരെ പാകിസ്താൻ ഏറ്റെടുക്കെട്ടയെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ‘നുഴഞ്ഞുകയറ്റ’ക്കാരായ റോഹിങ്ക്യകൾ രാജ്യം വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റോഹിങ്ക്യകൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന കേന്ദ്ര സർക്കാർ നയത്തെ പിന്തുണച്ചാണ് വിദ്വേഷ പ്രസ്താവനകളിലൂടെ വിവാദനായകനായ മന്ത്രി രംഗത്തുവന്നത്. ‘‘ഇന്ത്യയിലും ചില രാഷ്ട്രീയക്കാർ റോഹിങ്ക്യകളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അവരും റോഹിങ്ക്യകളെ പാകിസ്താനിലേക്കയക്കാൻ ആവശ്യപ്പെേടണ്ടതുണ്ട്.
പാക് സർക്കാർ അവരെ ഏറ്റെടുക്കെട്ട’’ -അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് തടസ്സം നിൽക്കുന്നവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നും അവർ പാകിസ്താനിൽ പോകണമെന്നുമുള്ള ഗിരിരാജ് സിങ്ങിെൻറ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.