പത്താൻകോട്ടിൽ അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വെടിവച്ചു കൊന്നു

പഞ്ചാബ് : പത്താൻകോട്ട് ജില്ലയിൽ സിംബൽ സാകോൾ ഗ്രാമത്തിനു സമീപമുള്ള അന്താരാഷ്ട്ര അതിർത്തി മറികടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ ചാരനെ ബോഡർ സെക്യൂരിറ്റി സേന (BSF) വെടിവെച്ചു കൊന്നു . തിങ്കളാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. പലതവണ അതിർത്തി മറികടക്കരുതെന്ന നിർദ്ദേശം നൽകിയിട്ടും മുന്നോട്ട് സഞ്ചരിച്ചയാളെ സ്വയരക്ഷാർധം സൈന്യം വെടിവെക്കുകയായിരുന്നു.

സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. അതിനിടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ ദേശീയ തലസ്ഥാനത്തെ ബിഎസ്എഫ് ആസ്ഥാനത്ത് നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പഞ്ചാബിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

Tags:    
News Summary - pakistani intruder shot-dead along international border in pathankot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.