ന്യൂഡൽഹി: സംസ്ഥാന സർവിസിലെ ഉദ്യോഗങ്ങൾക്കും മറ്റും പട്ടികജാതി/വർഗ അംഗങ്ങൾക്കുള്ള സംവരണം അതാത് സംസ്ഥാനത്ത് മാത്രമാണെന്ന് സുപ്രീംകോടതി.
ഇതര സംസ്ഥാനത്ത് സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവിടെയും അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഒരു സംസ്ഥാനത്ത് പട്ടികജാതി പട്ടികയിലുള്ള ഒരാൾ ജോലിക്കോ വിദ്യാഭ്യാസ ആവശ്യത്തിനോ മെറ്റാരു സംസ്ഥാനത്തേക്ക് കുടിയേറിയാൽ അവിടെ സംവരണത്തിന് അർഹതയില്ലെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് െഎകകണ്േഠ്യന വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ.വി. രാമണ്ണ, ആർ. ഭാനുമതി, എം. ശാന്തന ഗൗഡർ, എസ്.എ. നസീർ എന്നിവരും അടങ്ങിയതാണ് ബെഞ്ച്.
ഡൽഹിയിൽ കേന്ദ്ര സംവരണ നയമാണ് പിന്തുടരേണ്ടതെന്ന് നാല് ജഡ്ജിമാരും വ്യക്തമാക്കി. എന്നാൻ, ജസ്റ്റിസ് ഭാനുമതി ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലും സംവരണത്തിന് അർഹതയുണ്ടോ എന്നും ഡൽഹിയിലെ സംവരണവുമാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്.
സംവരണ പ്രശ്നം ഉന്നയിച്ച് സമർപ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.