ഷിംല: ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹിമാചലിൽ പാരാഗ്ലൈഡിങ് പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ ഡോ.നിപുൺ ജിൻഡാൽ.
ഹിമാചലിലെ ബിർ ബില്ലിങ്ങിൽ പാരാഗ്ലൈഡർ പറന്നുയരുന്നതിനിടെ രണ്ട് പേർ വീണ് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് തീരുമാനം.
മരിച്ചവരുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജിന്‍ഡാൽ പറഞ്ഞു.
പാരാഗ്ലൈഡിങ്ങിന് പേരുകേട്ട സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ദുരന്തനിവാരണ നിയമപ്രകാരമാണ് പാരാഗ്ലൈഡിങ് നിരോധിച്ചതായി കാൻഗ്ര ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.