ചെന്നൈ: ദലിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ഗർഭം അലസിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ. സേലം ആത്തൂർ തിരുവാച്ചൂർ ഗ്രാമത്തിലാണ് സംഭവം.ഭാര്യവീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് 2020 ആഗസ്റ്റിൽ ആത്തൂർ സ്വദേശിയായ പെരുമാൾ അതേഭാഗത്ത് താമസിക്കുന്ന 19കാരിയെ വിവാഹം കഴിച്ചത്.
പിന്നീട് ഗർഭിണിയായ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് തടങ്കലിലാക്കിയ വീട്ടുകാർ ഗർഭം അലസിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പെരുമാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കളായ സുബ്രഹ്മണ്യൻ- ശെൽവി ദമ്പതികളെ ആത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.