ന്യൂഡൽഹി: അടുത്ത മാസം എട്ടുവരെ നടത്താനിരുന്ന പാർലമെൻറിെൻറ ബജറ്റ് സമ്മേളനം രണ്ടാഴ്ച മുേമ്പ അവസാനിപ്പിച്ചു. വിവിധ പാർട്ടികൾക്ക് നിയമസഭ തെരഞ്ഞെടുപ്പിെൻറ തിരക്ക്. അതിനൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർളക്ക് കോവിഡ്. ഈ മാസം എട്ടിനാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം തുടങ്ങിയത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങേണ്ടതിനാൽ പാർലമെൻറ് സമ്മേളനം ചുരുക്കണമെന്ന് ഒട്ടുമിക്ക പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ബജറ്റ് പാസാക്കുന്നതടക്കം സർക്കാറിെൻറ ഭരണപരമായ നടപടികൾ പാതിരാവോളം സമ്മേളിച്ച് തിരക്കിട്ട് പാസാക്കിയാണ് രണ്ടു സഭകളും പിരിഞ്ഞത്. അതേസമയം, സുപ്രധാനമായ ജനകീയ വിഷയങ്ങളൊന്നും കാര്യമായി ചർച്ചചെയ്യപ്പെട്ടില്ല.
കോവിഡ്കാലത്തെ രണ്ടാമത്തെ പാർലമെൻറ് സേമ്മളനമാണ് നിശ്ചയിച്ച ദിവസം മുഴുവൻ സമ്മേളിക്കാൻ കഴിയാതെ പിരിഞ്ഞത്. ലോക്ഡൗണിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ നടന്ന സമ്മേളനവും നിശ്ചയിച്ചതിനേക്കാൾ നേരത്തെ അവസാനിപ്പിച്ചു. പതിവു ശീതകാല സമ്മേളനം നടന്നതുതന്നെയില്ല. രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിനിടയിൽ ലോക്സഭ സ്പീക്കർ കോവിഡ് ബാധിതനായതോടെ അധ്യക്ഷ പാനലിലുള്ള എം.പിമാരാണ് ലോക്സഭ നടപടികൾ നിയന്ത്രിച്ചു വന്നത്. അതേസമയം, മെച്ചപ്പെട്ട പ്രവർത്തനക്ഷമതയാണ് പാർലമെൻറ് കാഴ്ചവെച്ചതെന്ന് സഭാധ്യക്ഷന്മാരും സർക്കാറും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.