ന്യൂഡല്‍ഹി: ഏഴ് കേന്ദ്രമന്ത്രിമാരും രണ്ട് ഡസന്‍ എം.പിമാരും കോവിഡ് രോഗബാധിതരായിരിക്കെ പാര്‍ലമെൻറിെൻറ വര്‍ഷകാല സമ്മേളനം 14ന് തുടങ്ങും. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില്‍ 20 ശതമാനവും 65 വയസ്സിന് മുകളിലായതിനാല്‍ പ്രായാധിക്യമുള്ള പല എം.പിമാരും സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കും.
കോവിഡ് മഹാമാരിക്കിടയില്‍ കനത്ത ആരോഗ്യ സുരക്ഷയോെടയും നിയന്ത്രണങ്ങളോടെയും നടത്തുന്ന പാര്‍ലമെൻറിെൻറ വര്‍ഷകാല സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുള്ള അവസരവും പരിമിതപ്പെടുത്തി.
രാജ്യസഭയില്‍ ആകെയുള്ള 240 എം.പിമാരില്‍ 97 പേരും 65 വയസ്സിന് മുകളിലുള്ളവരാണ്. അതില്‍തന്നെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആൻറണിയും അടക്കം 20 പേര് 80 വയസ്സിന് മുകളിലുള്ളവരാണ്. രാജ്യസഭ അംഗങ്ങളുടെ ശരാശരി വയസ്സ് 63.3 ആണ്. ലോക്സഭയിലാകട്ടെ 130 എം.പിമാര്‍ 65 വയസ്സിന് മുകളിലുള്ളവരും. അതില്‍ 90 വയസ്സുള്ള ഒരു എം.പിയും 75ന് മുകളിലുള്ള 30 എം.പിമാരുമുണ്ട്. 17 ദിവസം ഒരേസ്ഥലത്ത് ഒരുമിച്ചിരിക്കുന്നതിെൻറ ആശങ്ക പ്രായാധിക്യമുള്ള നിരവധി എം.പിമാര്‍ പരസ്യമായി പ്രകടിപ്പിച്ചു. എം.പിമാരടക്കം ചുരുങ്ങിയത് 2000 പേരെങ്കിലും പാര്‍ലമെൻറ് മന്ദിരത്തില്‍ ഒരേസമയത്ത് ഉണ്ടാകുമെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നു. ഒരു എം.പി കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍കൂടിയാണ് വര്‍ഷകാല സമ്മേളനം.
സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂറിനകം എല്ലാ എം.പിമാരും ആര്.ടി - പി.സി.ആര് കോവിഡ് പരിശോധന നടത്തണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സഭ നടപടികളില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റിവ് റിപ്പോര്‍ട്ട് അനിവാര്യമാണ്. ഓരോ എം.പിക്കും കോവിഡ് പ്രതിരോധ കിറ്റ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.