ന്യൂഡൽഹി: ഗൊരഖ്പൂർ കലാപത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവർത്തകന് കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവരെയാണ് ശിക്ഷിച്ചത്.
ഗോരഖ്പൂരിലെ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തത്. കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പർവാസിന്‍റെ അഭിഭാഷകൻ പറഞ്ഞു. വാദങ്ങൾ പൂർണമായും കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് പാർവാസിന്‍റെ അഭിഭാഷകൻ പറഞ്ഞു.
2007 ജനുവരിയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പർവേസ് പൊലീസിൽ പരാതി നൽകിയത്. യോഗിക്കെതിരെ സിഡി ഉൾപ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നൽകിയത്. എന്നാൽ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. യോഗിയുടെ പ്രസംഗത്തിന്‍റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.