പശുപതി പരസ്

ബിഹാറിൽ ലോക്സഭാ സീറ്റു വിഭജനത്തെ ചൊല്ലി തർക്കം: ബി.ജെ.പിയുമായി ഉടക്കി കേന്ദ്ര മന്ത്രി രാജിവെച്ചു

ന്യൂഡൽഹി: ബിഹാറിൽ ലോക്സഭാ സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പിയുമായി ഉടക്കി രാഷ്​​ട്രീയ ലോക്ജൻശക്തി പാർട്ടിയുടെ പശുപതി പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു.

പാർട്ടി എൻ.ഡി.എ സഖ്യം വിട്ടുവെന്നും പരസ് പ്രഖ്യാപിച്ചു. അനന്തരവനും അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്റെ ലോക്ജൻശക്തി പാർട്ടിക്ക് അഞ്ച് സീറ്റുകൾ നൽകുകയും പരസിന്റെ പാർട്ടിക്ക് ഒരു സീറ്റും നൽകാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി.

Tags:    
News Summary - Pashupati Paras resigns from Union cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.