ന്യൂഡൽഹി: ബാങ്കോക്ക്-ന്യൂഡൽഹി സ്പൈസ്ജെറ്റ് വിമാനത്തിലെ യാത്രക്കാരന് കൊറോണ ബാധയുണ്ടെന്ന് സംശയം. എ യർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊറോണയുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
സ്പൈസ്ജെറ്റിെൻറ എസ്.ജി 88 വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനാണ് കൊറോണ ബാധിച്ചതായി സംശയം ഉയർന്നത്. 31 എ എന്ന സീറ്റിലിരുന്നായിരുന്നു ഇയാളുടെ യാത്ര. യാത്രക്കാരന് സമീപത്തിരുന്ന് ആരും യാത്ര ചെയ്തിട്ടില്ലെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ ആറ് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ കേരളത്തിലും മൂന്ന് പേർ കൊൽക്കത്തയിലുമാണ്. ചൊവ്വാഴ്ച ഇന്ത്യയിലെത്തിയ ഹിമാദ്രി ബർമനാണ് കൊൽക്കത്തയിൽ കൊറോണ സ്ഥിരീകരിച്ച ഒരാൾ. കൗശിക് ഭട്ടാചാര്യ, അനിത ഓറോൺ തുടങ്ങിയവർക്കും ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചൈനയിലെ കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.