അയോധ്യയിൽ വിമാനമിറങ്ങിയപ്പോൾ ജയ് ശ്രീറാം വിളികളും കാവിക്കൊടികളുമായി യാത്രക്കാർ -VIDEO

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങിയപ്പോൾ കാവിക്കൊടികളേന്തി ജയ്ശ്രീറാം വിളികളുമായി യാത്രക്കാർ. ശനിയാഴ്ചയായിരുന്നു അയോധ്യയിലേക്ക് ആദ്യവിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്.


കാവി വസ്ത്രങ്ങൾ ധരിച്ചായിരുന്നു യാത്രക്കാരേറെയും എത്തിയത്. ഇൻഡിഗോ വിമാനം ഡൽഹിയിൽ നിന്ന് പറന്നുയരുന്നതിന് മുമ്പ് ക്യാപ്റ്റൻ യാത്രക്കാരെ സ്വാഗതംചെയ്ത് സംസാരിച്ചു. ജയ്ശ്രീറാം എന്ന് പറഞ്ഞാണ് ക്യാപ്റ്റൻ തന്‍റെ സംസാരം അവസാനിപ്പിച്ചത്. അപ്പോഴും യാത്രക്കാർ ഏറ്റുവിളിച്ചു.



രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ​ദി​നം ഈമാ​സം ന​ട​ത്താ​നി​രി​ക്കെയാണ് പു​തി​യ വി​മാ​ന​ത്താ​വ​ള​വും ന​വീ​ക​രി​ച്ച അ​യോ​ധ്യ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്തത്. 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അയോധ്യ വിമാനത്താവളത്തിന്‍റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. 

Tags:    
News Summary - Passengers Chant 'Jai Shri Ram' as Inaugural Flight from Delhi Lands at Ayodhya's New Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.