14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി റദ്ദാക്കിയ 14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചതായി പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡ്. സുപ്രീംകോടതിയെയാണ് പ​ത​ഞ്ജ​ലി ഇക്കാര്യം അറിയിച്ചത്. കൂടാതെ, ലൈ​സ​ൻ​സ് റദ്ദാക്കിയ ഉൽപന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയതായും ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പ​ത​ഞ്ജ​ലി കോടതിയെ അറിയിച്ചു.

പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ നിർദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി​യ​തി​​ന്റെ പേ​രി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്കെതിരെ രൂ​ക്ഷ വി​മ​ർ​ശ​നം സു​പ്രീം​കോ​ട​തി നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 14 ഉൽപന്നങ്ങളുടെ വിൽപന ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി തടഞ്ഞത്.

Tags:    
News Summary - Patanjali stops sale of 14 products after suspension of license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.