പത്താൻകോട്ട്: ചെക്ക്പോസ്റ്റിൽ പൊലീസിനെ വെട്ടിച്ച് കാറിൽ കടന്ന മൂന്ന് പേർക്ക് വേണ്ടി പഞ്ചാബ് പൊലീസ് തിരച്ചിൽ ശക്തമാക്കി. ജമ്മുവിലെ സാമ്പയിൽനിന്ന് മോഷ്ടിച്ചതെന്ന് കരുതുന്ന വാഹനം ബെർഹാംപുർ ചെക്ക്പോസ്റ്റിലാണ് നിർത്താതെ പോയത്. പൊലീസ് പിന്തുടർന്നുവെങ്കിലും മാഖർപുർ ഗ്രാമത്തിനടുത്തുവെച്ച് കടന്നുകളയുകയായിരുന്നു.
കണ്ടെത്തിയ വാഹനത്തിന് വ്യാജ നമ്പർപ്ലേറ്റാണ് ഉണ്ടായിരുന്നതെന്നും വാഹനത്തിലുണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തിരച്ചിലിനുവേണ്ടി 200ഒാളം പൊലീസുകാരെ നിയോഗിച്ചതായും പത്താൻകോട്ട് പൊലീസ് സൂപ്രണ്ട് വിവേക് ഷീൽ സോണി പറഞ്ഞു.
2015ൽ പത്താൻകോട്ട് ഭീകരാക്രമണം നടത്തിയവർ പൊലീസ് വേഷമണിഞ്ഞ് സമീപത്തെ പൊലീസ് വാഹനം തട്ടിയെടുത്തായിരുന്നു സൈനിക ക്യാമ്പിലെത്തിയത്.
അന്നുനടന്ന ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഇൗ സാഹചര്യം കണക്കിലെടുത്താണ് സംശയാസ്പദമായ രീതിയിൽ പൊലീസിനെ കബളിപ്പിച്ച് കടന്നവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.