എൻജിൻ തകരാർ; ബംഗളൂരുവിൽനിന്ന്​ പട്​നയിലേക്ക്​ പോയ വിമാനം അടിയന്തരമായി നിലത്തിറക്കി

നാഗ്​പൂർ: 139 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന്​ പട്​നയിലേക്ക്​ പോയ ഗോ എയർ വിമാനം നാഗ്​പൂരിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്‍റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​​ അടിയന്തര ലാൻഡിങ്​.

11.15 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി ഔദ്യോഗിക പ്രസ്​താവനയിൽ അറിയിച്ചു. ഗോ എയർ ജി8-873 വിമാനമാണ്​ ബംഗളൂരുവിൽനിന്ന്​ പട്​നയിലേക്ക്​ പറന്നത്​. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന്​ നാഗ്​പൂർ വഴി തിരിച്ചുവിട്ടു. സ്റ്റാൻഡേർഡ്​ ഒാപ്പറേറ്റിങ്​ നടപടിക്രമങ്ങൾ പാലിച്ച ക്യാപ്​റ്റൻ വിമാനം സുരക്ഷിതമായി നാഗ്​പൂർ വിമാനത്താവളത്തിൽ ഇറക്കി -പ്രസ്​താവനയിൽ പറയുന്നു.

എല്ലാ യാത്രക്കാർക്കും ആവശ്യമായ സഹായങ്ങൾ ചെയ്​തതായി ഗോ എയർ അറിയിച്ചു. വൈകുന്നേരം 4.45ന്​ യാത്രക്കാർക്കായി പ്രത്യേക വിമാന സർവിസ്​ ക്രമീകരിച്ചു. എൻജിനീയറിങ്​ സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും ഗോ എയർ അറിയിച്ചു. 

Tags:    
News Summary - Patna bound GoAir flight from Bengaluru makes emergency landing in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.