സ്ഥലങ്ങളുടെ പുനർനാമകരണം: പ്രധാനമന്ത്രി ചൈനയ്ക്ക് നൽകിയ ശുദ്ധിപത്രത്തിനുള്ള വിലയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പുനർനാമകരണം, പ്രധാനമന്ത്രി ചൈനയ്ക്ക് നൽകിയ ശുദ്ധിപത്രത്തിനുള്ള പ്രതിഫലമാണെന്ന് കോൺഗ്രസ്.

2020 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് ശുദ്ധിപത്രം നൽകിയതിന്റെ വിലയാണ് രാജ്യം  ഇപ്പോൾ അനുഭവിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്റാം രംമേശ് പറഞ്ഞു.

ചൈനയ്ക്കനൽകിയ ക്ലീൻ ചിറ്റിനും ചൈനീസ് നടപടികളോടുള്ള പ്രധാനമന്ത്രിയുടെ മൗനത്തിനും രാജ്യം നൽകിക്കൊണ്ടിരിക്കുന്ന വിലയാണിത്.

ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് സൈന്യം തന്ത്രപ്രധാനമായ ഡെപ്‌സാങ് സമതലങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. അരുണാചൽ പ്രദേശിലെ നിലവിലെ സ്ഥിതി തകർക്കാനാണ് ചൈന ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അവിടെത്തെ ജനങ്ങൾ ഇന്ത്യൻ പൗരത്വത്തിൽ

അഭിമാനം കൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി തിങ്കളാഴ്ചയാണ് ചൈന പട്ടിക പുറത്തിറക്കിയത്. 

News Summary - Paying price for PM's clean chit to China: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.