ന്യൂഡൽഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിെവച്ച പി.സി. ചാക്കോ എൻ.സി.പിയിൽ ചേർന്നേക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങും. ബി.ജെ.പിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ കഴിയില്ല.കോൺഗ്രസ് സംസ്കാരമുള്ള എൻ.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പി.സി.ചാക്കോ ഡൽഹിയിൽ പറഞ്ഞു.
വൈകിട്ട് എൻ.സി.പിയിൽ ചേർന്ന വിവരം പ്രഖ്യാപിച്ചാലുടൻ അദ്ദേഹം കേരളത്തിൽ ഇടത് മുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കും.കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും ചാക്കോ ചർച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. കോൺഗ്രസിൽ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേർന്നാണ് തീരുമാനമെടുക്കുന്നത്.എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തില്‍ കോൺഗ്രസിൽ ഗ്രൂപ്പ് മാത്രമെ ഉള്ളു, കോണ്‍ഗ്രസില്ലെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.1980 ല്‍ പിറവത്തു നിന്നാണ് പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ പദവികളിലിമിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.