പി.ഡി.പി സ്ഥാപക അംഗം മുസഫര്‍ ഹുസൈന്‍ ബെയ്ഗ് പാര്‍ട്ടി വിട്ടു

ശ്രീനഗര്‍: പി.ഡി.പി സ്ഥാപകാംഗം മുസഫര്‍ ഹുസൈന്‍ ബെയ്ഗ് പാര്‍ട്ടി വിട്ടു. ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ല വികസന കൗണ്‍സില്‍ (ഡി.സി.സി) തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മുസഫര്‍ ബെയ്ഗ് പാര്‍ട്ടി വിട്ടതെന്നാണ് വിവരം.

1998ല്‍ രൂപീകരിച്ചതു മുതല്‍ ബന്ധമുള്ള പാര്‍ട്ടി വിടാനുള്ള തീരുമാനം അദ്ദേഹം പി.ഡി.പി രക്ഷാധികാരി മെഹ്ബൂബ മുഫ്തിയെ അറിയിച്ചു. എന്നാല്‍, പാര്‍ട്ടി വിട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സി.പി.എം എന്നിവയുള്‍പ്പെടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തിടുക്കത്തില്‍ സംയോജിപ്പിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ (പി.എ.ജി.ഡി) സീറ്റ് വിതരണത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.