ശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദ സംഘടനവിട്ട് പി.ഡി.പിയിൽ ചേർന്ന നേതാവിനു നേരെയുണ്ടായ ആക്രമണത്തിൽ അംഗരക്ഷകൻ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നാട്ടിപോര മേഖലയിൽ പി.ഡി.പി നേതാവ് പർവായിസ് ഭട്ടിനു നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിെൻറ സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ശൈത്യകാല വേഷമണിഞ്ഞ് ഭട്ടിെൻറ വീട്ടിലെത്തിയ ഭീകരർ ആയുധമെടുത്തപ്പോഴേക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ ആയുധമെടുത്ത് വെടിയുതിർക്കുകയായിരുന്നു.
ഭട്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും ഒന്നിലേറെയുണ്ടായിരുന്ന ഭീകരരുടെ വെടിയേറ്റ് അംഗരക്ഷകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ഹിസ്ബുൽ മുജാഹിദീനിൽ പ്രവർത്തിച്ചിരുന്ന ഭട്ട് പിന്നീട് സംഘടനവിട്ട് പി.ഡി.പിയിൽ ചേരുകയായിരുന്നു.
മൂന്നാം തവണയാണ് തനിക്കുനേരെ ആക്രമണമുണ്ടാവുന്നതെന്നും നിരന്തര ഭീഷണിയുണ്ടായിരുന്ന തെൻറ സുരക്ഷ സർക്കാർ വെട്ടിക്കുറച്ചതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഭട്ട് ആരോപിച്ചു. നേരത്തെ അഞ്ച് അംഗരക്ഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടുപേരാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.