എൻ‌.ഐ‌.എ കോടതി ജാമ്യം നൽകിയ പി.ഡി.പി നേതാവിനെ വീണ്ടും അറസ്റ്റ്​ ചെയ്​തു; രാഷ്​ട്രീയ പകപോക്കലെന്ന്​ മെഹബൂബ

എൻ‌.ഐ‌.എ കോടതി ശനിയാഴ്ച ജാമ്യം നൽകി വിട്ടയച്ച പി‌ഡി‌പി നേതാവ് വഹീദ് പാരയെ തിങ്കളാഴ്ച വീണ്ടും ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികളുമായും വിഘടനവാദി സേനയുമായും അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ചാണ്​ വഹീദ്​ പാരയെ അറസ്റ്റ് ചെയ്തത്​. തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (കശ്മീർ) പരിധിയിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്​തിരിക്കുന്നത്​. സംഭവത്തിൽ പി‌ഡി‌പി നേതാവ്​ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പി.ഡി.പിക്കെതിരായ രാഷ്​ട്രീയ പകപോക്കലാണിതെന്ന്​ അവർ ട്വിറ്ററിൽ പറഞ്ഞു.

'തെളിവുകളുടെ അഭാവം മൂലം എൻ‌.ഐ‌.എ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷവും, തീവ്രവാദക്കുറ്റം കെട്ടിച്ചമച്ച്​ വാഹീദിനെരെ യു‌എ‌പി‌എ നിയമപ്രകാരം പ്രകാരം സി‌.​െഎ.കെ കേസെടുത്തിരിക്കുന്നു. ദില്ലി ആക്രമണത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇത് പിഡിപിക്കെതിരായ രാഷ്ട്രീയ പകപോക്കലാണ്'​. - മെഹബൂബ മുഫ്​തി തുറന്നടിച്ചു.

അതേസമയം, വഹീദ്​ പാരയെ ജമ്മു കോടതിയിൽ ഹാജരാക്കിയിരിരുന്നു​. ജനുവരി 18 വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി ശ്രീനഗറിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. ഹിസ്ബുൾ മുജാഹിദീനുമായി ബന്ധപ്പെ​െട്ടന്ന്​ ആരോപിച്ച്​ നവംബർ 25 നാണ് പി.ഡി.പി യുവ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തത്. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുള്ള ത​െൻറ ജന്മനാട്ടിൽ നിന്ന് അടുത്തിടെ നടന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വോട്ടെടുപ്പിൽ വഹീദ്​ പാര വിജയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.