???????????? ?????????

പെഗാസസ്​ വാങ്ങിയോ? ചോദ്യത്തിന്​ മറുപടി നൽകാതെ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇസ്രായേൽ ചാരസോഫ്​റ്റ്​വെയർ പെഗാസസ്​ വാങ്ങിയോയെന്ന ചോദ്യത്തിന്​ കൃത്യമായ മറുപടി നൽകാതെ കേന്ദ് രമന്ത്രി രവിശങ്കർ പ്രസാദ്​. കോൺഗ്രസ്​ എം.പി ദ്വിഗ്​വിജയ്​ സിങ്ങാണ്​ പെഗാസസ്​ സോഫ്​റ്റ്​വെയർ സർക്കാർ വാങ്ങി യോയെന്ന ചോദ്യം ഉന്നയിച്ചത്​. ഇതിന്​ നിയമപരമല്ലാത്ത നിരീക്ഷണം നടത്താറില്ലെന്നായിരുന്നു രവിശങ്കർ പ്രസാദി​​െൻറ മറുപടി.

സർക്കാറിന്​ ജനങ്ങളെ നിരീക്ഷിക്കാൻ അധികാരമുണ്ടെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു. രാജ്യസുരക്ഷ മുൻനിർത്തി അന്വേഷണ ഏജൻസികൾക്ക്​ ജനങ്ങളെ നിരീക്ഷിക്കാമെന്ന്​ രാജ്യസഭയിൽ അദ്ദേഹം​ വ്യക്​തമാക്കി. അതേസമയം, വാട്​സ്​ആപിലെ വിവരചോർച്ചയിൽ ജെ.പി.സി അന്വേഷണം വേണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശസുരക്ഷയേയും മൗലികാവകാശങ്ങളേയും ബാധിക്കുന്ന പ്രശ്​നമാണിതെന്ന്​ ദ്വിഗ്​വിജയ്​ സിങ്​ പറഞ്ഞു.

രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്​ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ പെഗാസസ്​ സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ വാട്​സ്​ ആപിലൂടെ​ ചോർത്തുകയായിരുന്നു. വാട്​സ്​ ആപ്​​ തന്നെയാണ്​ വിവരചോർച്ച പുറത്ത്​ വിട്ടത്​. ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാറിന്​ രണ്ട്​ തവണ വാട്​സ്​ ആപ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു​ സർക്കാർ​.

Tags:    
News Summary - Pegasus issue in parliment-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.