ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ഇസ്രായേലി ചാര സോഫ്റ്റ്വെയർ പെഗസസ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന സുപ്രീംകോടതി സമിതിക്ക് മുന്നിൽ തെളിവ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി. ചാരവൃത്തിക്കിരയായതിന്റെ തെളിവുകൾ ഫെബ്രുവരി എട്ടുവരെ ഇ-മെയിൽ വഴി സമർപ്പിക്കാമെന്ന് സമിതി അറിയിച്ചു. പ്രമുഖ പത്രങ്ങളിലൂടെയാണ് അറിയിപ്പ് നൽകിയത്.
ഇതുവരെ രണ്ട് പേർ മാത്രമാണ് പെഗസസ് ചാരസോഫ്റ്റ്വെയർ നുഴഞ്ഞുകയറിയെന്ന് സംശയിക്കുന്ന ഫോൺ സമർപ്പിച്ചതെന്നും സമിതി അറിയിച്ചു. ജനുവരി ആദ്യം പുറപ്പെടുവിച്ച ആദ്യ അഭ്യർഥനക്ക് ഏഴ് ദിവസമാണ് സമയം നൽകിയിരുന്നത്. 2017ൽ ഇസ്രായേലുമായി നടത്തിയ രണ്ട് ബില്യൺ ഡോളറിന്റെ (15,000 കോടി)പ്രതിരോധ ഇടപാടിനൊപ്പം ഇന്ത്യ പെഗസസ് സോഫ്റ്റ്വെയറും വാങ്ങിയെന്ന് കഴിഞ്ഞയാഴ്ച ന്യൂയോർക് ടൈംസ് പത്രം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.