കോൺഗ്രസ് സർക്കാറിൽനിന്ന് നീതി പ്രതീക്ഷിച്ചിരുന്നു -പെഹ്​ലു ഖാന്‍റെ മകൻ

ജയ്പൂർ: കോൺഗ്രസ് സർക്കാറിൽനിന്ന് നീതി പ്രതീക്ഷിച്ചിരുന്നെന്ന് ഗോരക്ഷാ ഗുണ്ടകൾ മർദിച്ച് കൊലപ്പെടുത്തിയ പെഹ ്​ലു ഖാന്‍റെ മൂത്ത മകൻ ഇർഷാദ് പറഞ്ഞു. കൊല്ലപ്പെട്ട് രണ്ടു വർഷത്തിനുശേഷം പെഹ് ലു ഖാനെതിരെ രാജസ്ഥാൻ കുറ്റപത്രം സ മർപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുറ്റപത്രത്തിൽ ഇർഷാദിനെത ിരെയും ‍ഇളയ മകൻ ആരിഫിനെതിരെയും കേസുണ്ട്.

ഗോരക്ഷകരുടെ മർദനത്തിൽ ഞങ്ങൾക്ക് പിതാവിനെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങൾ പശു കള്ളക്കടത്തിന് കുറ്റക്കാരായിരിക്കുന്നു. രാജസ്ഥാനിലെ പുതിയ കോൺഗ്രസ് സർക്കാർ ഞങ്ങൾക്കെതിരായ കുറ്റപത്രം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സർക്കാർ മാറിയാൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല -ഇർഷാദ് പറഞ്ഞു.

കഴിഞ്ഞ വർഷം രാജസ്ഥാനിലെ മുൻ ബി.ജെ.പി സർക്കാർ തയാറാക്കിയ കുറ്റപത്രത്തിൽ പെഹ്​ലു ഖാന്‍റെ സഹായികളായ അസ്മത്ത്, റഫീഖ്, വാഹന ഡ്രൈവർ അർജുൻ, വാഹന ഉടമ ജഗദീഷ് പ്രസാദ് എന്നിവർ ഉൾപ്പെട്ടിരുന്നു. അൽവാറിലെ ബെഹ്റൂർ പൊലീസ് സ്റ്റേഷനിലാണ് പുതിയ കുറ്റപത്രം തയറാക്കിയത്.

Tags:    
News Summary - Pehlu khan son against Rajasthan govt-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.