മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിവസേനയുടെ മാഫിയാ രാജിനെതിരാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കൃതി സോമാനിയ.
മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട വോെട്ടടുപ്പിൽ 55 മുതൽ 60 ശതമാനം വരെ പോളിങ്ങാണുണ്ടായത്. കഴിഞ്ഞ അഞ്ച് ബി.എം.സി തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതിനേക്കാൾ ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്. വോട്ടിങ് ശതമാനത്തിലുണ്ടായ ഉയർച്ച ബി.ജെ.പിക്ക് അനുകൂലമാണെന്നും ഇൗ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയിൽ ഒന്നാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിയുമെന്നും കൃതി സോമാനിയ പറഞ്ഞു.
മുംബൈയിലെ ജനങ്ങൾ ബി.ജെ.പിയെ പിന്തുണക്കുന്നു. ശിവസേനയുടെ മാഫിയ ഭരണത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തതിയിരിക്കുന്നത്. അതിനാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും സോമാനിയ അഭിപ്രായപ്പെട്ടു.
ബി.എസ്.പി തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ചയാണ് പുറത്തുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.