ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നടത്തുമെന്ന് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് അറിയിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വാക്സിൻ കുത്തിവെക്കാൻ വരുന്നവർക്ക് പണമൊന്നും നൽകേണ്ടിവരില്ലെന്നാണ് അദ്ദേഹം ഉറപ്പുനൽകുന്നത്.
കേന്ദ്ര സർക്കാർ കോവിഡ് വാക്സിനേഷൻ ഡ്രൈവിെൻറ മൂന്നാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സൗജന്യ വാക്സിനേഷൻ പ്രഖ്യാപനം നടത്തുന്നത്. 18 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും മെയ് ഒന്ന് മുതൽ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.