ആനക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ആന കൂട്ടത്തിന് സമീപം ആളുകൾ കാർ അപകടകരമാം വിധം നിർത്തുന്നതും ചിത്രങ്ങൾ പകർത്തുന്നതും ക്ലിപ്പിൽ കാണാം. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നെറ്റിസൺമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ആനകൾ വിവേകം കാണിച്ചതുകൊണ്ടാണ് അവിവേകികളായ മനുഷ്യർ രക്ഷപെട്ടതെന്ന് ചിലർ പറയുന്നു.
ഫോട്ടോകൾ ക്ലിക്കുചെയ്യുന്നതിനായി ഒരു കൂട്ടം ആളുകൾ തങ്ങളുടെ വാഹനങ്ങൾ പാതിവഴിയിൽ നിർത്തിയിടുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. സെൽഫികൾ എടുക്കുന്നതിനിടയിൽ രണ്ട് പേർ കൂട്ടത്തോടെ ആനയുടെ അടുത്ത് നടക്കുന്നതും കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഒരു ആന പ്രകോപിതനാകുകയും സംഘത്തിനുനേരെ ഓടി അടുക്കുകയും ചെയ്യുന്നു. ആളുകൾ ഭയന്ന് ചിതറി വീഴുന്നത് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.