ഭോപ്പാൽ: കാവി വസ്ത്രമുടുത്തവരാണ് ക്ഷേത്രങ്ങൾക്കകത്ത് ബലാത്സംഗം നടത്തുന്നതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത് രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയസിങ്. ഇത്തരം പ്രവൃത്തികളിലൂടെ സനാതന ധർമത്തെ അപമാനിക്കുന്ന ഇത്തരക്കാരെ ദൈവം പോലും ശിക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് ആധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിഗ് വിജയസിങ്.
ജയ് ശ്രീറാം എന്ന മുദ്രാവാക്യം രാഷ്ട്രീയ താൽപര്യത്തോടെ ചിലർ തട്ടിയെടുത്തിരിക്കുകയാണ്. രാമന്‍റെ പേരിൽ ജയ് വിളിക്കുമ്പോൾ എന്തുകൊണ്ട് സീതയെ മറന്നുപോകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ സാന്നിധ്യത്തിലായിരുന്നു ദിഗ് വിജയ സിങ്ങിന്‍റെ വിമർശനം. മധ്യപ്രദേശ് സർക്കാറിന്‍റെ അധ്യാത്മിക വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാനത്തുടനീളമുള്ള സന്യാസിമാർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.