രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം ജനാഭിലാഷത്തിന്; കോൺഗ്രസ് മുഖ്യമന്ത്രി​യെ ഉടൻ തീരുമാനിക്കണമെന്ന് -ബൊമ്മൈ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് ഉടൻ തീരുമാനിക്കണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്നതിനെ വിമർശിച്ചാണ് ബി.ജെ.പി നേതാവ് കൂടിയായ ബൊമ്മൈയുടെ പ്രസ്താവന. ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കോൺഗ്രസിലെ ആഭ്യന്തര സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയതാൽപര്യത്തേക്കാൾ ജനങ്ങളുടെ അഭിലാഷത്തിനാണ് പ്രധാന്യം നൽകേണ്ടത്. കോൺഗ്രസ് എത്രയും പെട്ടെന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ബൊമ്മൈയുടെ പ്രസ്താവന.

അതേസമയം, കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്ന് കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പുതിയ മ​ന്ത്രിസഭയുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - ‘People’s aspirations more important than politicking': Bommai on K'taka CM race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.