ശരത് പവാർ

"ഉച്ചഭാഷിണിയുടെ പേരിലുള്ള തർക്കങ്ങൾ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു" -ശരത് പവാർ

മുംബൈ: തൊഴിലില്ലാഴ്മ പോലുള്ള യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ച് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് മഹാരാഷ്ട്രയിലെ ഉച്ചഭാഷിണി, ഹനുമാൻ ചാലിസ തുടങ്ങിയ തർക്കങ്ങളിലൂടെ നടക്കുന്നതെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ.

"ജാതിയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്തൊക്കെയാണ്? വിലക്കയറ്റം, ഭക്ഷണം, തൊഴിലില്ലാഴ്മ. എന്നാൽ ഇവയൊന്നും ആരും ശ്രദ്ധിക്കുന്നില്ല"- പവാർ പറഞ്ഞു.

ഇന്ന് ടി.വി ഓൺ ചെയ്താൽ കാണുന്നത് ഹനുമാൻ ചാലിസയുടെ പേരിലുള്ള തർക്കങ്ങളാണെന്നും എന്നാൽ ഇവയൊക്കെ ജനങ്ങളുടെ അടിസ്ഥാന പ്രസ്നങ്ങൾക്ക് ഉത്തരം നൽകുമോയെന്നും പവാർ ചോദിച്ചു.

പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ മഹാരാഷ്ട്ര സർക്കാറിന് മെയ് മൂന്ന് വരെ സമയം നൽകിയ പശ്ചാത്തലത്തിലാണ് പവാറിന്‍റെ പ്രതികരണം. ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ സർക്കാർ അതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - People's attention being diverted from basic issues, says Sharad Pawar amid loudspeaker row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.