മുംബൈ: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി പ െപ്സികോയുടെ കേസ്. തങ്ങളുടെ ഉൽപന്നമായ ‘െലയ്സ്’ ചിപ്സിന് വേണ്ടി ഉൽപാദനാവക ാശം സ്വന്തമാക്കിയ എഫ്.സി 5 ഇനത്തിൽപെട്ട ഉരുളക്കിഴങ്ങ്, നിയമം ലംഘിച്ച് കൃഷി ചെയ്തെന ്ന് ആരോപിച്ചാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒമ്പത ് കർഷകരെ പെപ്സികോ കോടതി കയറ്റിയത്.
പെപ്സികോയുടെ പരാതിയിൽ കഴിഞ്ഞദിവസം ഗുജറാത്തിലെ നാല് കർഷകർക്ക് എതിരെ അഹ്മദാബാദിലെ വാണിജ്യ കോടതി നടപടി തുടങ്ങി. ഇത് പുറംലോകം അറിഞ്ഞതോടെ കഴിഞ്ഞ വർഷം മറ്റ് അഞ്ച് കർഷകർക്ക് എതിരെയും സമാന നടപടി കൈെക്കാണ്ടത് വെളിപ്പെടുകയായിരുന്നു. കേസിൽ വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേൾക്കാനിരിക്കെ കർഷകരും സാമൂഹിക പ്രവർത്തകരും അഭിഭാഷകരും സന്നദ്ധ സംഘടനകളും കമ്പനിക്കെതിരെ രംഗത്തെത്തി. കേസ് പിൻവലിക്കാൻ പെപ്സികോയിൽ സമ്മർദം ചെലുത്താനും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആവശ്യപ്പെട്ട് 190 ആക്ടിവിസ്റ്റുകൾ പ്രൊട്ടക്ഷൻ ഒാഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിക്ക് കത്ത് നൽകി.
‘െലയ്സ്’ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അഖിലേന്ത്യാ കിസാൻ സഭ ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കർഷകരുടെ അവകാശം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. വിള വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിെൻറ വ്യവസ്ഥകൾക്കു വിരുദ്ധമായ കേസാണ് പെപ്സി കമ്പനി കർഷകർക്കുമേൽ ചുമത്തിയിരിക്കുന്നത്. കേസ് പിൻവലിക്കാൻ തയാറാകുന്നതുവരെ ലെയ്സ് ഉൾപ്പെടെയുള്ള പെപ്സിയുടെ ഉരുളക്കിഴങ്ങ് ഉൽപന്നങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കണം. കർഷകവിരുദ്ധമായ കരാറുകൾ തള്ളിപ്പറയാൻ കോൺഗ്രസും ബി.ജെ.പിയും തയാറാകണം. എല്ലാ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി അണിനിരക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സബർകന്ത, ആരവല്ലി ജില്ലകളിലെ കർഷകരാണ് നിയമ നടപടിക്ക് വിധേയരായത്. ഇവർ തങ്ങൾക്കുമാത്രം അവകാശപ്പെട്ട എഫ്.സി 5 ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പെപ്സികോ സ്വകാര്യ ഡിറ്റക്റ്റിവുകളെ അന്വേഷണം ഏൽപിക്കുകയായിരുന്നു. കച്ചവടക്കാരെന്ന വ്യാജേന കർഷകരിൽനിന്ന് വാങ്ങിയ ഉരുളകിഴങ്ങ് സ്വന്തം ലാബിലും ഷിംലയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിച്ചതായും അവ എഫ്.സി 5 ഇനത്തിൽപെട്ടതാണെന്ന് ബോധ്യമായതായും പെപ്സികോ അവകാശപ്പെടുന്നു. ഇൗ ഇനത്തിലെ കൃഷി അവകാശം 2016 മുതൽ 2031 വരെ പെപ്സികോക്കാണ്. ഉരുളക്കിഴങ്ങ് തങ്ങൾക്ക് മാത്രമേ വിൽക്കാവൂ എന്ന വ്യവസ്ഥയിൽ പഞ്ചാബിലെ കർഷകർക്ക് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.