ഇൻഡോർ: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധി നേരിടുേമ്പാൾ അശാസ്ത്രീയ പ്രചരണവുമായി ബി.ജെ.പി മന്ത്രി.യാഗം നടത്തിയാൽ കോവിഡ് പമ്പ കടക്കുമെന്നായിരുന്നു ഇൻഡോറിൽ കോവിഡ് കെയർ സെൻറർ ഉദ്ഘാടനം ചെയ്ത ശേഷം സാംസ്കാരിക മന്ത്രി ഉഷ താക്കൂർ നടത്തിയ പ്രസ്താവന.
കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.മന്ത്രിയുടെ അശാസ്ത്രിയമായ പ്രസ്താവനക്കെതിരെ വ്യാപകമായ എതിർപ്പാണുയരുന്നത്.
നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് പൂര്‍വ്വികര്‍ ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താല്‍ പിന്നെ കൊറോണയൊക്കെ ഇന്ത്യയിലേക്ക് കടക്കില്ലെന്നായിരുന്നു ഉഷ താക്കൂര്‍ പറഞ്ഞത്.
മുമ്പും അശാസത്രിയ പ്രസ്താവനകൾ മന്ത്രി നടത്തിയത് വിവാദമായിരുന്നു. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനെ പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ട്, അതിനാൽ മാസ്‌ക് ധരിക്കേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു ഉഷയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.