ന്യൂഡൽഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിെൻറ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി. സ്ക്രീനിങ് സമയത്ത് കൂടുതൽ ശ്രദ്ധ നൽകുക, പരീക്ഷണത്തിന് സമ്മതം നൽകുന്നവർക്ക് കൂടുതൽ വിവരങ്ങൾ നൽകുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുകയും തുടർപഠനങ്ങൾ നടത്തുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ ഡി.ജി.സി.എ നൽകിയിട്ടുണ്ട്.
പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യംചെയ്യുന്നതിനുള്ള ചികിത്സയടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കാനും ഡി.ജി.സി.െഎ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ വാക്സിന് സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു.
തുടർന്ന്, കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ വാക്സിന് പരീക്ഷണങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വാക്സിെൻറ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.