തമിഴ്നാട് ഗവർണറെ അയോഗ്യനാക്കാൻ മദ്രാസ് ഹൈകോടതിയിൽ ഹരജി

ചെന്നൈ: തമിഴ്നാട് ഗവർണർ പദവി വഹിക്കുന്നതിൽനിന്ന് ആർ.എൻ. രവിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി. പൊതുമേഖല സ്ഥാപനമായ ഓറോവില്ലെ ഫൗണ്ടേഷന്‍റെ ചെയർപേഴ്സൻ എന്ന നിലയിൽ ആർ.എൻ. രവി ശമ്പളവും അലവൻസും കൈപ്പറ്റുന്നതായും ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് ഭരണഘടന വിലക്കുന്നുണ്ടെന്നും പറഞ്ഞാണ് തന്തൈ പെരിയാർ ദ്രാവിഡ കഴകം കാഞ്ചീപുരം ജില്ല സെക്രട്ടറി എം. കണ്ണദാസൻ ഹൈകോടതിയെ സമീപിച്ചത്.

2021 ഒക്ടോബർ ആറിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഫൗണ്ടേഷന്‍റെ ചെയർപേഴ്സനായി നാലു വർഷ കാലാവധിയിൽ നിയമിക്കപ്പെട്ടതെന്നും ഹരജിയിൽ പറയുന്നു. ഹരജി വ്യാഴാഴ്ച പരിഗണിക്കും.

Tags:    
News Summary - Petition in Madras High Court to disqualify Tamil Nadu Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.