ഉത്സവകാലത്ത് ക്ഷേത്രങ്ങളുടെ പരിസരത്ത് മറ്റ് മതങ്ങളിലെ വ്യാപാരികൾ കച്ചവടം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്റംഗ്ദളും കർണാടകയിലെ തുംകുരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. ചരിത്രപ്രസിദ്ധമായ ഗോസാല ഗുബ്ബി ചന്നബസവേശ്വര ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ഉത്സവം അരങ്ങേറാനിരിക്കെയാണ് പരാതിയുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരിസരത്തോ 100 മീറ്റർ ചുറ്റളവിൽ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്താൻ ഹിന്ദുക്കളല്ലാത്ത വ്യാപാരികളെ അനുവദിച്ചാൽ പ്രതികരിക്കുമെന്ന് രണ്ട് ഹിന്ദുത്വ സംഘടനകളും പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.