കൊച്ചി: പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യഹരജി നവംബർ നാലിന് പരിഗണിക്കാൻ ഹൈകോടതി മാറ്റി. വില നിയന്ത്രിക്കാൻ ഇവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
നേരേത്ത ഇൗ ആവശ്യമുന്നയിച്ച് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചപ്പോൾ നിവേദനം പരിഗണിച്ച് ആറാഴ്ചക്കകം തീരുമാനമെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടെന്നാണ് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.