കൊച്ചി: അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും 35 ദിവസം കൂടിയ വിലയിൽതന്നെ വിറ്റശേഷം എണ്ണ കമ്പനികൾ പെട്രോൾ വില കുറച്ചു. ലിറ്ററിന് 22 പൈസയാണ് കുറച്ചത്. ഡീസലിന് 21 പൈസയും കുറവുവരുത്തി. അടുത്ത ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 103.90, ഡീസലിന് 95.89 എന്നിങ്ങനെയാണ് വില. കൊച്ചിയിൽ പെട്രോൾ -102.07, ഡീസൽ -94.18, കോഴിക്കോട് പെട്രോൾ -102.12, ഡീസൽ -94.25.
അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണ വിലയിലെ കുറവിന് ആനുപാതികമായല്ല രാജ്യത്തെ ഇന്ധന വിലയിലെ കുറവ്. നിലവിൽ െബ്രൻറ് ഇനം ക്രൂഡോയിൽ വീപ്പക്ക് 65.18 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം ബാരലിന് 77 ഡോളർ തൊട്ടശേഷം കുത്തനെ ഇടിഞ്ഞാണ് 65 ഡോളറിൽ എത്തിയത്. ചൈനയിൽ ഉൾപ്പെടെ കോവിഡ് വ്യാപനമാണ് എണ്ണ വില ഇടിയാൻ കാരണം.
ഇന്ത്യയിൽ പെട്രോളിനും ഡീസലിനും നിലവിലെ എണ്ണവിലയിലെ ഇടിവിന് അനുസൃതമായി രണ്ടുരൂപയെങ്കിലും കുറയേണ്ടതാണ്. എന്നാൽ, ആഗോള വിലയിടിവിനെ താൽക്കാലികമെന്ന് വിലയിരുത്തിയാണ് രാജ്യത്ത് ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയാറാകാത്തതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 41 ദിവസം രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടുണ്ട്. അതിലൂടെ പെട്രോളിന് 11.44 രൂപയും ഡീസലിന് 8.74 രൂപയും കൂടി.
ജൂലൈയിൽ ഇന്ത്യൻ ക്രൂഡോയിൽ ബാസ്കറ്റിെൻറ ശരാശരി വില 73.54 ഡോളറായിരുന്നത് ആഗസ്റ്റിൽ 70.58 ഡോളറിലേക്ക് താഴ്ന്നു.
അസംസ്കൃത എണ്ണ വിലയിൽ ഒരുഡോളർ താഴുേമ്പാൾ ഡോളർ, രൂപ വിനിമയ നിരക്കിൽ കാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ രാജ്യത്ത് 45 മുതൽ 50 പൈസ വരെ ഇന്ധനത്തിന് വില കുറയണമെന്നാണ് കണക്ക്. ഇതുപ്രകാരം ഒന്നര മുതൽ രണ്ടുരൂപ വരെ വിലയിൽ കുറവ് വരേണ്ടപ്പോഴാണ് ഡീസലിന് 82 പൈസയും പെട്രോളിന് 22 പൈസയും മാത്രം കുറച്ചത്.
മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ക്രൂഡോയിൽ ശരാശരി വിലയിൽ ബാരലിന് 6.5 ഡോളറിെൻറ വർധനവാണ് സംഭവിച്ചത്. അതുപ്രകാരം ഇന്ത്യയിൽ ഇന്ധനത്തിന് മൂന്നര രൂപ വില കൂട്ടേണ്ടിടത്ത് യഥാർഥത്തിൽ നടപ്പാക്കിയത് ഏഴുരൂപയുടെ വർധനവും.
തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ മൂന്നുരൂപ നികുതി കുറച്ചതിനാൽ പെട്രോൾ വില 100 രൂപയിൽ താഴെയെത്തി. ഞായറാഴ്ചയിലെ കുറവോടെ നിലവിൽ ചെന്നൈയിൽ 99.32 രൂപയാണ് പെട്രോൾ വില. ഡീസലിന് 93.66 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.