കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇനിയും കുതിക്കുമെന്ന് സൂചന നൽകി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരങ്ങളിലേക്ക്. പ്രകൃതിവാതകത്തിനും കൽക്കരിക്കും വില ഉയർന്നതോടെ എണ്ണക്ക് ആവശ്യകത ഏറി. തിങ്കളാഴ്ച ബ്രൻറ് ക്രൂഡോയിൽ വില വീപ്പക്ക് 85.49 ഡോളറിൽ എത്തി. കഴിഞ്ഞ ആഴ്ചയിെലക്കാൾ മൂന്നുശതമാനം വില ഉയർന്നിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതി കുറച്ചില്ലെങ്കിൽ വണ്ടിയെടുത്ത് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ ജനമെത്തും. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പെട്രോൾ വില 106 രൂപയും ഡീസൽ വില 100 രൂപയും കടന്നു. തിരുവനന്തപുരത്ത് പെട്രോൾ 108.05, ഡീസൽ 101.63 എന്നിങ്ങനെയാണ് വില. എറണാകുളത്ത് പെട്രോൾ 106.10, ഡീസൽ 99.80, കോഴിക്കോട് പെട്രോൾ 106.23, ഡീസൽ 99.95 എന്ന വിലയിൽ എത്തി.
കേന്ദ്ര എക്സൈസ് നികുതിയും സംസ്ഥാന വാറ്റും ഒഴിവാക്കിയാൽ പെട്രോൾ ലിറ്ററിന് നിലവിൽ 41.63 രൂപക്കാണ് ഡീലർമാർക്ക് നൽകുന്നത്. 32.90 രൂപയാണ് എക്സൈസ് നികുതി ചുമത്തുന്നത്. 3.85 രൂപ ഡീലർ കമീഷനും സംസ്ഥാനങ്ങളിൽ 23.51 രൂപ വിൽപന നികുതിയും ചുമത്തിയാണ് വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 42.59 രൂപക്ക് ഡീലർമാർക്ക് നൽകുേമ്പാൾ എക്സൈസ് നികുതിയായി 31.80 രൂപയും ഡീലർ കമീഷനായി 2.60 രൂപയും വിൽപന നികുതിയായി 13.19 രൂപയുമാണ് ചുമത്തുന്നത്.
2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 84 ഡോളറിന് മുകളിൽ കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.