ഇന്ത്യയിൽ പെട്രോൾ വില 80 രൂപക്കടുത്ത്​; ഭൂട്ടാനിലോ?

തിംഫു: ഇന്ത്യയിൽ പെട്രോൾ വില നാൾക്കുനാൾ വർധിക്കുന്നത്​ കണ്ട്​ കണ്ണ്​ തള്ളിയിരിക്കുന്നവർ കൊച്ചുരാജ്യമായ ഭൂട്ടാനി​െല എണ്ണ വില കേട്ടാൽ എന്തുപറയും. ലിറ്ററിന്​ 78രൂപ 65 പൈസ നാട്ടിൽ ഇൗടാക്കു​േമ്പാൾ 58 രൂപയാണ്​ ഭൂട്ടാൻകാർ ഒരു ലിറ്റർ പെട്രോളിന്​​ നൽകുന്നത്​. 

ഇന്ത്യൻ എണ്ണ കമ്പനികൾ എല്ലാ ലാഭവുമെടുത്താണ്​ ഭൂട്ടാന്​ എണ്ണ നൽകുന്നത്​. അതിൽ നിന്ന്​ അവരുടെ ലാഭവും ഇൗടാക്കി വിതരണം ചെയ്യുന്ന പെട്രോളിന്​ 58 രൂപയാണ്​ എങ്കിൽ ഇന്ത്യയിൽ എത്രത്തോളം കൊള്ളലാഭമാണ്​ എണ്ണ കമ്പനികൾ ഉണ്ടാക്കുന്നതെന്ന്​ ​േ​നാക്കണം. 

സോളോ ബൈക്ക്​ റൈഡറായ തിരൂർ കൂട്ടായി സ്വദേശി എം. അനീഷി​​​​െൻറ യാത്ര കുറിപ്പിലാണ്​​ ഭൂട്ടാനിലെ എണ്ണ വിലയെ ഇന്ത്യയിലേതുമായി താരതമ്യം ചെയ്യുന്ന രസകരമായ ഭാഗമുള്ളത്​.

അനീഷി​​​​െൻറ യാത്ര വിവരണത്തിലെ ഭാഗം

പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയ​േ​പ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന്​ വെറും 58 രൂപ മാത്രം...!!!

58 രൂപ നിരക്കിൽ ത​​​​​​െൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന്​ 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ്​ അറിഞ്ഞത്​.

ആനന്ദത്താൽ മതിമറന്ന്​ ഫുൾ ടാങ്ക്​ തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ അഞ്ച്​ ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത്​ പെട്രോളിയത്തി​െൻതാണ്​ ഇൗ പമ്പ്​ എന്നറിയു​േമ്പാഴാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന്​ ജനങ്ങളെ കൊള്ളയടിക്കുന്നത്​ എത്ര ഭീകരമായാണെന്ന്​ ബോധ്യമാകൂ. 

എല്ലാ ലാഭവുമെടുത്ത്​ ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന്​ നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത ​േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത്​ അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക്​ ​ ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത്​ എത്രയധികം തുകയാണെന്നോർക്കു​േമ്പാൾ ദേഷ്യം കൊണ്ട്​ പല്ലിറുമാനേ നേരം കാണൂ..

യാത്രാ വിവരണം വായിക്കാൻ-https://www.madhyamam.com/travel/travelogue/adventure/young-mans-all-india-solo-bike-ride-56th-day-bhutan-travelogue/2018/may

Tags:    
News Summary - petrol diesel rates in india and bhutan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.