ഞായറാഴ്​ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ നീക്കം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളിൽ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം.  മെയ് 14 മുതൽ ഞായറാഴ്ചയിൽ പെട്രോൾ പമ്പുകൾ അടച്ചിടാനാണ് തീരുമാനമെന്ന്  ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി  പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും  കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 15 ഒാടെ  ഒമ്പതു മുതൽ ആറുവരെ പ്രവർത്തിക്കാനാണ്  തീരുമാനിച്ചിരിക്കുന്നത്.

പെട്രോൾ പമ്പുകളുടെ പ്രവർത്തന ചെലവ് കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് ഷിൻഡെ പറഞ്ഞു. മെയ് 10 ന് പെട്രോൾ ഡീലേഴ്സിന് ‘നോ പഴ്ച്ചേസ് ഡേ’ ആയിരിക്കും. ഡീലേഴ്സി​െൻറ തീരുമാനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല,  എന്നാൽ ഇത് എണ്ണ കമ്പനികൾക്കുള്ള സൂചനയാണെന്നും രവി ഷിൻഡെ പറഞ്ഞു.

ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നത്  കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ്  ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്അറിയിച്ചത്.

 

Tags:    
News Summary - Petrol Pumps Threaten Sundays Off, 9-To-6 On Other Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.