ന്യൂഡൽഹി: എംേപ്ലായീസ് പ്രൊവിഡൻറ് ഫണ്ടിൽനിന്ന് തുക ലഭ്യമാകാനുള്ള കാലപരിധി 20ൽനിന്ന് 10 ദിവസമായി കുറച്ചു. നിേക്ഷപം പിൻവലിക്കാനും പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യത്തിനും ഇത് ബാധകമാണ്.
മേയ് ഒന്നിന് സ്ഥാപിതമായ പുതിയ സാേങ്കതിക വിദ്യ സൗകര്യങ്ങളുടെ സഹായത്തോടെ കാലപരിധി ഇനിയും കുറക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
ഇ.പി.എഫിെൻറ ‘സിറ്റിസൺസ് ചാർട്ടർ 2017’ സംവിധാനം ബംഗളൂരുവിൽ ചൊവ്വാഴ്ച ആരംഭിച്ചു.
ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും സേവനങ്ങളും പരാതി പരിഹാരവും കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.