ന്യൂഡൽഹി: സർക്കാർ, എയിഡഡ് കോളജ്, സർവകലാശാലകളിലെ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഇൗ വർഷം പിഎച്ച്ഡി നിർബ്ബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്. അസിസ്റ്റൻറ് പ്രഫസർ നിയമനങ്ങളിൽ 2018ലാണ് യു.ജി.സി പി.എച്ച്ഡി നിർബന്ധമാക്കിയത്.
പിഎച്ച്.ഡി എടുക്കാൻ അധ്യാപകർക്ക് മൂന്ന് വർഷത്തെ സമയം യു.ജി.സി അനുവദിക്കുകയും ചെയ്തു. തുടർന്ന് 2021-22 അധ്യയന വർഷം മുതൽ നിയമനങ്ങൾക്ക് പിഎച്ച്.ഡി നിർബന്ധമാക്കുകയും ചെയ്തു.
ഇൗ തീരുമാനത്തിലാണ് ഇക്കൊല്ലത്തേക്ക് ഇളവ് നൽകുന്നത്. കോവിഡ് കാരണം പിഎച്ച്.ഡി പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഡൽഹി യൂനിവേഴ്സിറ്റി അധ്യാപകരടക്കം നിരവധി േപർ സർക്കാറിന് നിവേദനം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.