ന്യൂഡൽഹി: അതിതീവ്ര ഉഷ്ണതരംഗം, റിമാൽ ചുഴലിക്കാറ്റ്, മൺസൂൺ എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. താപനില കുത്തനെ ഉയർന്നതോടെ തീപിടിത്തം വർധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പരിശീലനം വേണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.
ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്ട്രിക്കൽ സുരക്ഷ ഓഡിറ്റും നടത്തണം. വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മിസോറം, അസം, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടായതും ചർച്ചയായി.
പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നൽകാൻ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിഷയം പതിവായി അവലോകനം ചെയ്യാനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.