പാക്യോങ്: സിക്കിമിലെ ആദ്യത്തെ വിമാനത്താവളം പാക്യോങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തലസ്ഥാനമായ ഗാങ്ടോക്കിൽനിന്ന് 33 കിലോമീറ്റർ അകലെ ഗ്രാമത്തിലെ കുന്നിൻമുകളിൽ 201 ഏക്കറിലായാണ് വിമാനത്താവളം. സമുദ്ര നിരപ്പിൽനിന്ന് 4500 അടി ഉയരത്തിലാണിത്. 2009ലായിരുന്നു ശിലാസ്ഥാപനം.
ഇന്ത്യയുടെ വളർച്ചക്കുള്ള ചാലകശക്തിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാറ്റിയെടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ഇതോടെ രാജ്യത്ത് 100 വിമാനത്താവളങ്ങൾ ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.