ബംഗളൂരു: മോദിയും അമിത് ഷായും കർണാടകയിൽ ജനപ്രിയരല്ലെന്നും തെൻറ യഥാർഥ എതിരാളി യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം. മോദിയുടെ ജനപ്രിയത വലിയ തോതിൽ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രചാരണം ഒരു 'കോമഡി ഷോ' ആണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. അമിത് ഷായുടെ പ്രചാരണം ആരും കാര്യമായി എടുത്തിട്ടില്ല. അയാൾക്ക് കർണാടകയിലെ വോട്ടർമാരിൽ യാതൊരു സ്വാധീനവും ഉണ്ടാക്കാനാവില്ല. മോദി പോലും കർണാടകയിൽ ജനപ്രിയനല്ലാത്ത സാഹചര്യത്തിൽ അമിത് ഷാക്ക് എങ്ങനെ സംസ്ഥാനത്ത് ജനപ്രിയത കൈവരിക്കാനാവുമെന്നും സിദ്ധരാമയ്യ ചോദിക്കുന്നു.
ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിെൻറ ഭാഗമായി സംസ്ഥാനത്തെ നാലാം ഘട്ട പ്രചാരണ ചൂടിലാണ് മോദി. കർണാടകയിലെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന ഇരുപതോളം ഭീമൻ റാലികളിൽ മോദി പെങ്കടുക്കും. സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള പിന്തുണ സുനാമിപോലെയാണെന്ന് ഇതുവരെ പെങ്കടുത്ത എല്ലാ റാലികളിലും മോദി പറയുന്നുണ്ട്. അമിത് ഷായും വൻ പ്രചാരണ പരിപാടികളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.