ന്യൂഡൽഹി: കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യത്തുടനീളം നടന്നുവരുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ സമാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ 31ന്, രാജ്യവ്യാപകമായി ‘മേരാ യുവ ഭാരത്’ എന്ന ഒരു യുവജന സംഘടനക്ക് തുടക്കമിടുമെന്നും മോദി ആകാശവാണിയിലെ മൻ കീ ബാത് പരിപാടിയിൽ അറിയിച്ചു.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍നിന്നും എല്ലാ വീടുകളില്‍നിന്നും ശേഖരിച്ച മണ്ണുമായി ആയിരക്കണക്കിന് അമൃത കലശയാത്രകള് ഡല്‍ഹിയില്‍ എത്തുകയാണെന്നും ആ മണ്ണ് ഒരു കൂറ്റന്‍ ഭാരതകലശത്തില്‍ ഇട്ട് അതുകൊണ്ട് രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് അമൃത് മഹോത്സവത്തിന്റെ മഹത്തായ പൈതൃകസ്മാരകമായി ‘അമൃത് വാടിക’ പണിയുമെന്നും മോദി പറഞ്ഞു.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഭാരതത്തിന്റെ യുവശക്തിയെ ഏകോപിപ്പിക്കാനാണ് ‘മൈ ഭാരത്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘മേരാ യുവ ഭാരത്’ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതത്തില്‍ നിർമിച്ചതും ഭാരതീയര്‍ നിർമിച്ചതുമായ ഉല്പന്നങ്ങള് ഉപയോഗിച്ച് ദീപാവലി തിളക്കമാര്ന്നതാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.