ചെന്നൈ: കാവേരിവിഷയത്തിൽ പ്രതിഷേധം തിളക്കുന്ന തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷ പാർട്ടികൾ കരിെങ്കാടി കാണിച്ചു. സംസ്ഥാനമെങ്ങും കറുത്ത വസ്ത്രങ്ങളണിഞ്ഞും വീടുകളിൽ കറുത്ത പതാക ഉയർത്തിയും കറുത്ത ബലൂൺ പറത്തിയും പ്രതിഷേധം അലയടിച്ചു. പ്രതിരോധ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കാഞ്ചീപുരത്ത് നടക്കുന്ന പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി.
സുപ്രീംകോടതിവിധി അനുസരിച്ച് കാവേരി ജലവിനിയോഗ ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രം തയാറാവാത്തതിനെതിരെ തമിഴ്നാട്ടിൽ പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് രണ്ടാഴ്ചയായി.
മോദിയെ കരിെങ്കാടി കാട്ടുമെന്ന് ഡി.എം.കെയും പച്ചക്കൊടി കാട്ടി സ്വീകരിക്കുമെന്ന് ഭരണപക്ഷവും പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡി.എം.കെ ഒഴിച്ചുള്ള കക്ഷികളും കലാസാംസ്കാരിക സംഘടനകളും വ്യാഴാഴ്ച തെരുവിലിറങ്ങി. രാവിലെ 9.30ഒാടെ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി, ഹെലികോപ്ടറിലാണ് കാഞ്ചീപുരത്തേക്ക് പുറപ്പെട്ടത്. തിരുവടന്തായിലേക്ക് റോഡ് മാർഗം പോയ മോദി പ്രതിഷേധത്തിെൻറ ചൂട് നേരിട്ടറിഞ്ഞു. ജനങ്ങളെ തടയാൻ വൻ പൊലീസ് സന്നാഹത്തെ അണിനിരത്തിയിട്ടും രക്ഷയുണ്ടായില്ല. ചെന്നൈ വിമാനത്താവളത്തിൽ പ്രതിഷേധിച്ച ഡി.എം.കെ, കോൺഗ്രസ്, ഇടതുകക്ഷികൾ, എസ്.ഡി.പി.െഎ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ പ്രതിപക്ഷനേതാക്കൾ കടലൂരിൽ എത്തി. ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി കറുത്ത ഉടുപ്പണിഞ്ഞും വീട്ടിൽ കറുത്തപതാക ഉയർത്തിയും പ്രതിഷേധത്തിെൻറ ഭാഗമായി. എം.ഡി.എം.കെ നേതാവ് വൈകോയുടെ വീടിന് പുറത്തും കറുത്തപതാക ഉയർന്നു. അതേസമയം, പെങ്കടുത്ത രണ്ട് പരിപാടിയിലും പ്രധാനമന്ത്രി കാവേരി വിഷയം പരാമർശിച്ചില്ല. ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തുടങ്ങിയവർ പ്രധാനമന്ത്രിെയ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.