ന്യൂഡൽഹി: ബി.ജെ.പി എം.പിമാരോടും എം.എൽ.എമാരോടും നവംബർ 8 മുതൽ ഡിസംബർ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ജനുവരി 1ന് അക്കൗണ്ട് വിവരങ്ങൾ പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
നവംബർ 8നാണ് 500,1000 രൂപയുടെ നോട്ടുകൾ പിൻലിച്ച തീരുമാനം നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാൽ തീരുമാനം ബി.ജെ.പി നേതാക്കൾക്ക് നേരത്തെ അറിഞ്ഞുവെന്നും അവർ വൻതോതിൽ പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നും പ്രതിപക്ഷം ആരോപണമുയർത്തിരുന്നു. ഇൗ ആരോപണത്തിെൻറ മുനയൊടിക്കുന്നതിന് കൂടിയാണ് മോദിയുടെ പുതിയ നീക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.