ന്യൂഡൽഹി: രാജ്യത്തിന് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും ഈ തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ബി.ജെ.പി ഇത് ജമ്മുകശ്മീരിൽ അത് നടപ്പാക്കിയതായും അമിത് ഷാ വ്യക്തമാക്കി.
2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പരാമർശനത്തിനായിരുന്നു അമിത് ഷായുടെ മറുപടി. ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയി ലോക്‌സഭയിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ എങ്ങനെയുണ്ടാകുമെന്ന് ആശ്ചര്യപ്പെട്ട അമിത് ഷാ രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നും ചോദിച്ചു. സൗഗത റോയിയുടെ പരാമർശം പ്രതിഷേധാർഹമാണ്. ആരു ചെയ്താലും അത് തെറ്റാണ് നരേന്ദ്ര മോദി അത് തിരുത്തി. നിങ്ങളുടെ അംഗീകാരമോ വിയോജിപ്പോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. രാജ്യം മുഴുവൻ ആഗ്രഹിച്ചതാണത്.-അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെക്കുറിച്ചാണ് അമിത് ഷാ പരാമർശിച്ചത്. ഒരു ചിഹ്നം, ഒരു നേതൃത്വം, ഒരു ഭരണഘടന എന്നത് ഒരിക്കലും ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല. ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു പതാകയും ഒരു ഭരണഘടനയും വേണമെന്നാണ് 1950 മുതൽ ഞങ്ങൾ പറയുന്നത്. ഞങ്ങളത് നടപ്പാക്കി.-അമിത് ഷാ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.