നരേന്ദ്ര മോദി വിദേശ സന്ദർശനത്തിനൊരുങ്ങുന്നു; ജി7 സമ്മേളനത്തിനായി ഇറ്റലിയിലേക്ക്

ന്യൂഡൽഹി: മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിദേശസന്ദർശനത്തിനായി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജി7 രാജ്യങ്ങളുടെ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനായാണ് മോദി യാത്രതിരിക്കുന്നത്. ഇറ്റലിയിലേക്കാണ് ഇക്കുറി പ്രധാനമന്ത്രിയുടെ യാത്ര.

ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര ഹോട്ടലിലാണ് സമ്മേളനം നടക്കുക. ഗസ്സയിലെ വെടിനിർത്തലും യുക്രെയ്ൻ വിഷയവുമാകും ജി7 ഉച്ചകോടിയിൽ പ്രധാനചർച്ചയാവുക. ക്ഷണിതാവായാണ് ഇന്ത്യ ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കുക. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജി7 രാജ്യങ്ങളുടെ ക്ഷണം മോദി സ്വീകരിച്ചിരുന്നു.

വ്യാഴാഴ്ച ഉന്നതതലസംഘത്തോടൊപ്പം മോദി ഇറ്റലിയിലേക്ക് യാത്രതിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടി വിനയ് ക്വാത്ര പറഞ്ഞു. യുക്രെയ്ൻ വിഷയം യോഗത്തിൽ പ്രധാന ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിലൂടേയും നയതന്ത്ര ശ്രമത്തിലൂടേയും സംഘർഷം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ജി7 യോഗത്തിനിടെ പ്രധാനമന്ത്രി മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുമായും മോദി ചർച്ച നടത്തും. 

Tags:    
News Summary - PM Modi Heads To Italy For G7 Summit, Ukraine And Gaza Wars To Dominate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.